ഉച്ചയക്ക് ചോറിനൊപ്പം മറ്റൊരു കറിയുമില്ലെങ്കിലും ഊണ് കുശാലാക്കാന്‍ ഈ ഒറ്റ ചമ്മന്തി മതി
ആവശ്യമുള്ള ചേരുവകള്‍
വഴുതന- ഒന്ന്
വറ്റല്‍ മുളക് -5 എണ്ണം(എരുവ് കൂടുതല്‍ വേണമെങ്കില്‍ എണ്ണം കൂട്ടാം)
ചെറിയ ഉള്ളി-6 എണ്ണം
വാളന്‍ പുളി-ആവശ്യത്തിന്
വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വഴുതന, വറ്റല്‍ മുളക്, ചെറിയ ഉള്ളി എന്നി അടുപ്പിലോ, ഗ്യാസിലോ (ഫ്‌ളേമിന്റെ മുകളില്‍ വെച്ച്) ചുട്ടെടുക്കുക(കൈ പൊള്ളാതെയും കരിഞ്ഞ് പോവാതിരിക്കാനും പപ്പടകോലിലോ ഫോര്‍ക്കിലോ കുത്തി വേവിക്കാന്‍ ശ്രദ്ധിക്കുക)
ശേഷം തെലികളഞ്ഞ വഴുതന ,ചെറിയ ഉള്ളി, വറ്റല്‍മുളക് ,പുളി, ഉപ്പ് ,വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് മിക്‌സില്‍ ഒന്ന് അടിച്ചെടുക്കുക. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണ് ഇത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




