ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – അവധിക്കാല ക്യാമ്പുകൾക്ക് രജിസ്റ്റർ ചെയ്യാം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിൽ-മേയ് മാസങ്ങളിൽ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വിവിധ സംസ്ഥാനതല ക്യാമ്പുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. കഥ, കവിത, സയൻസ് എന്നിങ്ങനെ മൂന്നു വിഷയങ്ങളിലാണ് ക്യാമ്പുകൾ.

കോട്ടയം (കവിത), തൃശ്ശൂർ (ശാസ്ത്രം), കണ്ണൂർ (കഥ) ജില്ലകളിലാണ് ക്യാമ്പുകൾ നടക്കുക. മൂന്നു ദിവസമാണ് ക്യാമ്പുകളുടെ ദൈർഘ്യം. ഒരു ക്യാമ്പിൽ 40 കുട്ടികൾക്കാണ് പ്രവേശനം. https://ksicl.org വഴി ഏപ്രിൽ 15 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പങ്കെടുക്കാം. 2025 ലെ തളിര് സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾക്ക്  മുൻഗണന ലഭിക്കും.

ക്യാമ്പുകളുടെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. വിശദവിവരങ്ങൾക്ക്: 8547971483.

Share news
error: Content is protected !!
Scroll to Top