രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി:ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നുമാണ് രഞ്ജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രഞ്ജിത്തിന് സസ്‌പെന്‍ഡ് ചെയ്തതായി പ്രസിഡന്റ് രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി എസ് വിജയന്‍ എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രന്‍ ചുള്ളിക്കാടും ജനറല്‍ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചു.

രഞ്ജിത്തിനെതിരെ നടപടിയെടുക്കാനായി നിര്‍ദേശം നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അറസ്റ്റിലായ രഞ്ജിത്തിനെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top