Edit Content

Section

Edit Content

കുട്ടികളുടെ പുസ്തകപ്രകാശനം നടന്നു

HIGHLIGHTS : Children's book launch held

പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രചനാസമാഹാരത്തിന്റെ പ്രകാശനം നടന്നു. ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് ചേലേമ്പ്രയിലെ അധ്യാപക-വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ ‘ആകൃതി – ഷേപ്പിങ് ക്രിയേറ്റീവ് മൈന്‍ഡ്‌സ്’ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കണ്ടെത്തി അവ പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു.

സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനാധ്യാപിക ആന്‍സി ജോര്‍ജ്ജ്, മലയാളം അധ്യാപകനായ സുനീഷ് സാമുവല്‍ എന്നിവര്‍ അധ്യാപക വിദ്യാര്‍ഥികളില്‍ നിന്ന് പുസ്തകം ഏറ്റുവാങ്ങി. ജി അര്‍ച്ചന, എ ഹരിത, പി സി ഫാത്തിമ ജിലു, കെ നിത്യ, എന്‍ കെ റിസ്വാന ഷെറിന്‍, കെ പി ശ്രാവണ്‍ സൗരവ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!