മസ്‌കത്ത്: മങ്കിപോക്‌സ് ജാഗ്രത നിര്‍ദേശം നല്‍കി ഒമാന്‍ ആരോഗ്യമന്ത്രാലയം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി ഇടയ്ക്കിടെ കഴുകുക. എംപോക്‌സ് ലക്ഷണം കാണിക്കുന്ന വ്യക്തികളില്‍ നിന്നും സമ്പര്‍ക്കം ഒഴിവാക്കുക, അണുബാധയ്ക്ക് സാധ്യതയുള്ള വസ്തുക്കളിലോ പ്രതലങ്ങളിലോ സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആര്‍ക്കെങ്കിലും മങ്കിപോക്‌സിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെ ചികിത്സതേടാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും സ്വയം ഐസൊലേറ്റ് ചെയ്യാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



