കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ഡ്രോൺ പരിശീലന ശില്പശാല

ഡ്രോൺ പരിശീലന ശില്പശാല

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഇന്നൊവേഷൻ ആന്റ് എൻട്രപ്രണർഷിപ്പും (സി.ഐ.ഇ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയും (എൻ.ഐ.ഇ.എൽ.ഐ.ടി.) കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന  “ഡ്രോൺ / യു.എ.എസ്. അലൈഡ് ടെക്‌നോളജി” സ്കിൽ ഡെവലപ്മെന്റ് പരിശീലനത്തിൽ നിന്ന്. 60 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. സർവകലാശാലാ അധ്യാപകരായ ഡോ. മുഹമ്മദ് ഷാഹിൻ, ഡോ. ജിതിൻ, എൻ.ഐ.ഇ.എൽ.ഐ.ടിയിലെ ശാസ്ത്രജ്ഞൻ എം. രാജേഷ്, സീനിയർ ടെക്നിക്കൽ ഓഫീസർ ഇ. ശ്രീജേഷ്, പ്രോജക്ട് എഞ്ചിനീയർമാരായ അരുൺ ടി. നായർ, ഗീതു ഗണേഷ് എന്നിവർ നേതൃത്വം നൽകി.

ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷ 26 മുതൽ

ഒന്നാം സെമസ്റ്റർ എം.സി.എ. (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, ഒന്നാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (PG – CBCSS) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.എ. – ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. – മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, എം.എസ്. ഡബ്ല്യൂ. – ഡിസാസ്റ്റർ മാനേജ്‌മെന്റ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എ., എം.എസ് സി. മാത്തമാറ്റിക്സ്, എം.കോം. (2021 പ്രവേശനം) നവംബർ 2024, (2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.ബി.എ. – ഐ.എഫ്., എച്ച്.സി.എഫ്. ജൂലൈ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ. ഫിലോസഫി ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, മൂന്ന് സെമസ്റ്റർ എൽ.എൽ.എം. ജൂൺ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ഏപ്രിൽ 2024, നവംബർ 2024  റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ബി.എസ് സി. –  മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top