സൂര്യകാന്തി പൂക്കളായി കുരുന്നുകള്‍

HIGHLIGHTS : Children as sunflowers

cite

മലപ്പുറം:സൂര്യകാന്തി പൂക്കളെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് വനിതാ ശിശു വികസന വകുപ്പിന് കീഴിലെ സ്മാര്‍ട്ട് അംഗനവാടിയിലെ കുരുന്നുകള്‍ മേളയിലെത്തിയത്. ആലത്തൂര്‍പ്പടി തട്ടാര കോട്ടക്കുന്ന് അംഗനവാടിയിലെ നാലു കുട്ടികളാണ് സൂര്യകാന്തി പൂക്കളുടെ വേഷത്തില്‍ ആടിത്തിമത്തത്.

തത്തേ തത്തേ തത്തമ്മേ, ബസ് വരുന്നേ ബസ്, വയറെ ശരണം, തുമ്പി തുമ്പി കൊച്ചുതുമ്പി, തൊപ്പിക്കാരന്‍ അപ്പൂപ്പന്‍ എന്നീ പാട്ടിനൊപ്പം കുട്ടിതാരങ്ങള്‍ ചുവട് വച്ചതോടെ സ്റ്റാളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

കളികള്‍ക്കിടയിലും അധ്യാപികമാര്‍ പേപ്പര്‍ കൊണ്ട് പൂക്കള്‍ ഉണ്ടാക്കുമ്പോള്‍ അവരെ സഹായിക്കാനും കുട്ടികള്‍ മറന്നില്ല. അധ്യാപികന്മാര്‍ പാടുന്ന പാട്ടിനൊപ്പം താളം പിടിക്കുന്ന കുട്ടികളുടെ ഫോട്ടോയും വീഡിയോകളും എടുക്കാന്‍ നിരവധി ആളുകളാണ് സ്റ്റാളിലെത്തുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!