അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷനും ഇന്ദിരാ ബായ് ടീച്ചർ അനുസ്മരണവും

HIGHLIGHTS : Ariyalur Mandal Congress Convention and Indira Bai Teacher Memorial

cite

അരിയല്ലൂർ: അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കൺവെൻഷനും ഇന്ദിരാ ബായ് ടീച്ചർ അനുസ്മരണവും നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.പി അബ്ദുൾ മജീദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

.മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് അദ്ധ്യക്ഷ്യം വഹിച്ചു. വാർഡ് പ്രസിഡണ്ട്മാർക്കുള്ള തിരിച്ചറിയൽ കാർഡ് ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദും അനുമോദന ചടങ്ങ് ഡി സി സി വൈസ് പ്രസിഡന്റ് ഷാജി പാച്ചേരിയും ഇന്ദിരാഭായ് ടീച്ചർ അനുസ്മരണം യു ഡി എഫ് മണ്ഡലം ചെയർമാൻ എ കെ അബ്ദുറഹ്മാനും നിർവ്വഹിച്ചു. കെ രഘുനാഥ് സ്വാഗതവും സുരേഷ് സദ്ഗമയ പ്രവർത്തന റിപ്പോർട്ടും ഷിനോജ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട് പി വിരേന്ദ്രകുമാർ, ചേലമ്പ്ര മണ്ഡലം പ്രസിഡണ്ട് പി ഐ കോയ, കുമാരൻ മാസ്റ്റർ, ഭാനു വിക്രമൻനായർ, കാരിക്കുട്ടി മുച്ചിക്കൽ,സുദേവ്, പ്രേമതോട്ടത്തിൽ, കനകൻ, ഇ എം ജോസ് , ജനീഷ് ചെറാഞ്ചേരി, നിസാർ ചോന്നാരി എന്നിവർ ആശംസകൾ നേർന്നു. അനുശ്രീ, വിഷ്ണുമായ, അനാമിക, ലക്ഷമി സുധ,പാർവ്വതി എന്നിവർ സംഘടനയുടെ ആദരവ് ഏറ്റുവാങ്ങി. നാരായണൻ നായർ, കെ ഉണ്ണികൃഷ്ണൻ , എൻ എസ് ഉണ്ണി, രാജൻ വി വി, ശിവദാസ് വള്ളത്തൂർ, ഷിനോജ് തോട്ടത്തിൽ എന്നിവർ തിരിച്ചറിയൽ കാർഡ് ഏറ്റുവാങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!