പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ജവാന് വീരമൃത്യു

HIGHLIGHTS : Soldier injured in Pakistan shelling dies

cite

ശ്രീനഗര്‍: ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മണിപ്പുര്‍ സ്വദേശിയാണ്. ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് പരിക്കേറ്റിരുന്നത്.
എട്ടോളം ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു.

മേയ് പത്തിന് ആര്‍എസ് പുര മേഖലയിലെ അന്താരാഷ്ട്ര അന്താരാഷ്ട്ര അതിര്‍ത്തിയില്‍വെച്ച് പരിക്കേല്‍ക്കുകയും പിറ്റേന്ന് രക്തസാക്ഷിത്വം വഹിച്ചുവെന്നും ബിഎസ്എഫ് വ്യക്തമാക്കി.

ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂര്‍ണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിര്‍ത്തി ആസ്ഥാനത്ത് പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!