ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍

തേഞ്ഞിപ്പലം: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവില്‍.  കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് അറബി അധ്യാപന്‍ അബ്ദുള്‍ മഷൂദിനെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.
വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം വിദ്യാര്‍ത്ഥിനി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ഒഴുവുദിവസം കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. കൂട്ടുകാരിയുടെ ബന്ധുകൂടിയായ അധ്യാപകന്‍ വീട്ടുപറമ്പില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് അറബി അധ്യാപകന്‍ മഷൂദ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

സിഐ ജി ബാലചന്ദ്രന്‍, എസ്‌ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

Related Articles