മലപ്പുറം: വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ കരാട്ടെ അധ്യാപകന്‍ പോലീസ് പിടിയിലായി. ഊര്‍ക്കടവ് വലിയാട്ട് വി.സിദ്ദിഖ് അലി(45)ആണ് അറസ്റ്റിലായത്.
പ്രതി നടത്തിക്കൊണ്ടിരുന്ന കരാട്ടെ ക്ലാസില്‍ വെച്ച് പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ നിരന്തരമായി ലൈംഗീകാതിക്രമം നടത്തിയിരുന്നു. ഇതെതുടര്‍ന്ന് വിദ്യാര്‍ത്ഥിനി മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വാഴക്കാട്‌പോലീസിന് തുടരന്വേഷണത്തിനായി പരാതി കൈമാറുകയായിരുന്നു. ഇതെതുടര്‍ന്ന് പരാതിക്കാരിയുടെ മൊഴിയെടുക്കുകയും കരാട്ടെ ക്ലാസില്‍ വെച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മലപ്പുറം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




