വിവാഹവേദിയിൽ ദമ്പതികൾ തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്ത് വിവാഹാഘോഷം; പോലീസ് കേസെടുത്തു

വിവാഹ ആഘോഷങ്ങള്‍ പലവിധത്തില്‍ അവിസമരണീയക്കാന്‍ ഏല്ലാവരും ശ്രദ്ധിക്കാറുണ്ട്. വിവാഹ സല്‍ക്കാരങ്ങളിലും ചടങ്ങുകളിലുമെല്ലാം തങ്ങളുടെ അതിഥികളെ പരമാവധി സന്തോഷിപ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ വേളയിലെ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹ വേദിയില്‍ വെച്ച് വരന്‍ തോക്കുയര്‍ത്തി നാല് റൗണ്ട വെടി മുകളിലേക്കുവെക്കുന്നു. ഇത് കണ്ട് സന്തോഷത്താല്‍ മതിമറന്ന് സമീപത്ത് നില്‍ക്കുന്ന വധുവിനെയും കാണാം. സംഭവം നടക്കുന്നത് ഗാസിയാബാദിലാണ്.

ദമ്പതികൾ വെടിയുതിർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

വൈറലായതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഡൽഹിക്ക് സമീപം ഗാസിയാബാദിൽ നടന്ന വിവാഹ ചടങ്ങിലാണ് ദമ്പതികൾ തോക്ക് പിടിച്ച് ആകാശത്തേക്ക് വെടിയുതിർത്തത്. വരനും വധുവും ചേർന്നാണ് തോക്കുപയോഗിച്ച് വെടിയുതിർക്കുന്നത്.

ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും പലപ്പോഴും ആഘോഷത്തിന്റെ ഭാഗമായി വെടിവെപ്പുകൾ ഉണ്ടാകാറുണ്ട്.

Share news
error: Content is protected !!
Scroll to Top