Section

malabari-logo-mobile

ഹലാൽ വിദ്വേഷ പരാമർശം; കെ സുരേന്ദ്രനെതിരെ കേസ്

HIGHLIGHTS : Halal hate speech; Case against K Surendran

തിരുവനന്തപുരം: ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ നടത്തിയ വിദ്വേഷ പരാമർശത്തിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. അനിൽ കുമാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

നവംബർ 17നാണ് സെക്രട്ടറിയേറ്റിനുമുന്നിൽ ഹലാൽ ഭക്ഷണ ത്തിനെതിരെ വിദ്വേഷ പരാമർശം ഉളവാക്കുന്ന രീതിയിൽ സുരേന്ദ്രൻ പ്രസംഗിച്ചത്.
സുരേന്ദ്രൻ പ്രസംഗം മതസ്പർദ്ധ വളർത്തുന്നതും വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും ആയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആണ് പരാതി നൽകിയിരിക്കുന്നത്.

sameeksha-malabarinews

ഹലാൽ എന്ന പേരിൽ വിളമ്പുന്നത് തുപ്പിയ ഭക്ഷണം ആണെന്നും അതുകൊണ്ട് എല്ലാവരും ഹലാൽ ഭക്ഷണശാലകൾ ഉപേക്ഷിക്കണമെന്നും ആയിരുന്നു സുരേന്ദ്രൻ പ്രസംഗത്തിൽ പറഞ്ഞത്.
ഭക്ഷണത്തിൽ മന്ത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് മുസ്ലിം ഹോട്ടലുകളിൽ വിതരണം ചെയ്യുന്നത് തുപ്പിയ ഭക്ഷണമാണ് എന്നതടക്കമുള്ള വിദ്വേഷ പരാമർശങ്ങളും സുരേന്ദ്രൻ നടത്തിയിരുന്നു.

പരാതി നൽകി ഏറെ നാളുകൾക്കു ശേഷമാണ് സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!