Section

malabari-logo-mobile

മലപ്പുറത്ത് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ കേസ്

HIGHLIGHTS : മലപ്പുറം;    വിദ്യാർത്ഥിനികളോട്  മോശമായി പെരുമാറി എന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും അധ്യാപകനുമായ അഫ്സൽ റഹ്മാനെതിരെ പരാതി.  19 പെൺകു...

മലപ്പുറം;    വിദ്യാർത്ഥിനികളോട്  മോശമായി പെരുമാറി എന്ന പരാതിയിൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും അധ്യാപകനുമായ അഫ്സൽ റഹ്മാനെതിരെ പരാതി.  19 പെൺകുട്ടികൾ നൽകിയ പരാതിയിൽ  മലപ്പുറം  പൊലീസ് കേസെടുത്തു.
മലപ്പുറം ചെമ്മങ്കടവ്   പിഎം എസ് എ എം എച്ച്എസ്എസിലെ ഉറുദു അധ്യാപകനാണ് അഫ്സൽ.
പെൺക്കുട്ടികളെ മാനസികവും ശാരീരികവുമായി അഫ്സൽ പീഡിപ്പിച്ചുവെന്നാണ്  പെൺകുട്ടികൾ പരാതി നൽകിയത്. പ്രിൻസിപ്പലിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു പോലീസ് പോക്സോ നിയമപ്രകാരവും കേസെടുക്കും.
എൻ എസ് എസിന്റെ ചാർജ്ജുള്ള ഇയാൾ മറ്റു സ്കൂളിലെ കുട്ടികളോടും മര്യാദയെ പെരുമാറിയതായി   മറന്നിട്ടുമെന്തിനോ ആക്ഷേപങ്ങളുണ്ട്
നവംബർ ആറിന്  സ്കൂളിൽ എൻഎസ്എസ് യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ മറ്റൊരു സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥിനിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും  ഈ കേസ്  ഒതുക്കി തീർത്ത താണെന്നും ആക്ഷേപമുണ്ട് അദ്ധ്യാപകൻ മോശമായി പെരുമാറിയത് മറ്റു വിദ്യാർഥിനികൾ  അറിഞ്ഞതോടെ ഇവരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയ വിവരം അദ്ധ്യാപികമാരെ അറിയിക്കുകയായിരുന്നു.  സംഭവം മൂടിവയ്ക്കാൻ ഉള്ള ശ്രമം ഉണ്ടായെങ്കിലും വിദ്യാർത്ഥിനികൾ രേഖാമൂലം പരാതി എഴുതി നൽകിയതോടെ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതർ പരാതി പോലീസിനും  ചൈൽഡ് ലൈനിനും കൈമാറി.
എം എസ് എഫ് നേതാവായിരുന്ന അഫ്സലിനെ ഉറുദു അധ്യാപക നായുള്ള നിയമങ്ങളെ സംബന്ധിച്ചും ആക്ഷേപമുണ്ട്
സംഭവം പുറത്തായതോടെ ഇയാൾ ഒളിവിലാണ്. സ്കൂളിലേക്ക്   വിവിധ യുവജനസംഘടനകൾ പ്രതിഷേധവുമായി എത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!