തിരൂരങ്ങാടി:പി എസ് എം ഒ കോളേജ് ക്വിസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് കോളേജ് തല മത്സരം സംഘടിപ്പിച്ചു. സെമിനാര്‍ ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിദാല്‍ അഹമ്മദ് കെ ടി ഒന്നാം സ്ഥാനവും പ്രണവ് പ്രകാശ് (ബോട്ടണി), വാജിദ് കെ സി (സുവോളജി), മുഹമ്മദ് ഫഹദ് (ഇക്കണോമിക്‌സ്)
എന്നിവര്‍ രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ജില്ലാ തല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നിസാമുദീന്‍, ക്വിസ് ക്ലബ് നോഡല്‍ ഓഫീസര്‍ എം സലീന, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ സഫീദ കെ, ഫിദ അന്‍വര്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



