തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു

തിരൂരങ്ങാടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ഷാഹിന തിരുനിലത്ത് (ഡിവിഷന്‍ 4, മുസ്ലിം ലീഗ് )വികസന കാര്യം,ഇഖ്ബാല്‍ കല്ലുങ്ങല്‍ (ഡിവിഷന്‍ 12 , മുസ്ലിം ലീഗ് )ക്ഷേമകാര്യം, സി.പി സുഹ്‌റാബി (ഡിവിഷന്‍ 20, കോണ്‍ഗ്രസ്) ആരോഗ്യം, വി.വി അബു (ഡിവിഷന്‍ 36,കോണ്‍ഗ്രസ്) പൊതുമരാമത്ത് , കെ.കെ റിഫാ ഫത്താഹ് (ഡിവിഷന്‍് 13, മുസ്ലിം ലീഗ് വിദ്യാഭ്യാസം എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ഇതില്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ 2015ല്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും 2020ല്‍ വികസന കാര്യ സ്റ്റാന്റിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. സിപി സുഹ്‌റാബി 2015ല്‍ ആരോഗ്യ ചെയര്‍പേഴ്‌സണായും 2020ല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായും വി.വി അബു 2015ല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top