മുഖ്യമന്ത്രിയും മന്ത്രിമാരും ലണ്ടനില്‍; ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കും

ലണ്ടന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ലണ്ടനില്‍ സന്ദര്‍ശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടുക്കും.

പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്‌സുമാര്‍ക്ക് കൂടുതല്‍ അവസരം കിട്ടുന്ന കരാറില്‍ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാള്‍ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാള്‍ മാക്‌സിന്റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദര്‍ശിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

നോര്‍വ്വെയില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി കെആ ജ്യോതിലാല്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് സുനീഷ്, യുകെയില്‍ മന്ത്രിമാരായ വീണാ ജോര്‍ജ്ജും, വി ശിവന്‍കുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Share news
error: Content is protected !!
Scroll to Top