വള്ളിക്കുന്ന്: അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കല്‍ പരിപാടി കൊടക്കാട് എ യു പി സ്‌ക്കൂളില്‍ വച്ച്
നടന്നു. ആദരിക്കല്‍ പരിപാടി തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ 160 കര്‍ഷകരെ ആദരിച്ചു.
വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ ടീച്ചര്‍
അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ വിനയന്‍ പാറോല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ബാങ്ക് സെക്രട്ടറി കെ സ്മിത നന്ദി പറഞ്ഞു.
വി പി സോമസുന്ദരന്‍ ( ചെയര്‍മാന്‍ ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്പകെ മനോജ് കുമാര്‍ (വൈസ് പ്രസിഡന്റ് (വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത്) , ഇ. അനീഷ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ ബിന്ദു പുഴക്കല്‍, (പ്രസിഡന്റ് CDS വള്ളിക്കുന്ന്)രാജി കല്‍പ്പാലത്തിങ്ങല്‍ (മെമ്പര്‍ )അമൃത ( കൃഷി ഓഫീസര്‍ ) മുഹമ്മദ് അനീഷ് ഇന്‍സ്‌പെക്ടര്‍. തിരൂരങ്ങാടി സഹകരണ ഡിപ്പാര്‍ട്ട് മെന്റ് ) ടി. പ്രഭാകരന്‍, നിസാര്‍ കുന്നുമ്മല്‍ , ഉണ്ണികൃഷണന്‍ കെ , ഹരീശന്‍ നെച്ചിക്കാട്ട്, കേശവന്‍ മംഗലശ്ശേരി, ബാബു പള്ളിക്കര, സുധീശന്‍ എപി, മൊയ്തീന്‍ കോയ , റസാഖ് കെ.എ, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .



