ബൈക്ക് ഇടിച്ച പശുവിന്റെ കൊമ്പ് നെഞ്ചില്‍ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

പാലക്കാട് ഒറ്റപ്പാലം പനമണ്ണയില്‍ പശു വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത്(22) ആണ് മരിച്ചത്. ബൈക്ക് ഇടിച്ച് പശുവും ചത്തു.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകള്‍ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചില്‍ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് മരണത്തിലേക്ക് നയിച്ചത്. ഉടന്‍ ഒറ്റപ്പാലം വളളുവനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം വളളുവനാട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top