Section

malabari-logo-mobile

ചിക്കൻ ചുക്ക

HIGHLIGHTS : Chicken Chukka

ചപ്പാത്തിക്കും പൊറോട്ടക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ വിഭവമാണ് ചിക്കൻ ചുക്ക . ഇത് എളുപ്പത്തിൽ  തയ്യാറാക്കുന്നത്  എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:-

sameeksha-malabarinews

ചിക്കൻഒന്നര കിലോ
സവാള ചെറുതായി അരിഞ്ഞത്അര കിലോ
തക്കാളി ചെറുതായി അരിഞ്ഞത് – 3 എണ്ണം
പച്ചമുളക് ചെറുതായി അരിഞ്ഞത്– 4
ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത്– 1/2 ടീ സ്പൂൺ
മുളകുപൊടി– 2 ടീ സ്പൂൺ
മല്ലിപൊടിഒന്നര ടീ സ്പൂൺ
ഗരം മസാലഒരു ടീ സ്പൂൺ
മഞ്ഞൾ പൊടികാൽ ടീ സ്പൂൺ
കുരുമുളക് പൊടി -1 ടീ സ്പൂൺ
പെരുംജീരകം പൊടി – 1 ടീ സ്പൂൺ
തൈര്– 3 ടീസ്പൂൺ
ഉപ്പ്ആവശ്യത്തിന്

കറിവേപ്പില

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം:-

ചിക്കൻ കഴുകി വൃത്തിയാക്കി തൈരും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് 15 മിനിറ്റ് മാറ്റിവയ്ക്കുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞത് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഒരു പാനിൽവെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുത്തത് ചേർക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി , പച്ചമുളക്  ചേർത്ത് വഴറ്റുക.

ശേഷം കുറച്ച് കറിവേപ്പില, ഉപ്പ്, എന്നിവ ചേർത്ത് ഇളക്കുക. കുറച്ച് സമയം അടച്ച് വച്ച് വേവിക്കുക. അതിനുശേഷം ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ഇതിലേക്ക് കുരുമുളക് പൊടി, പെരുംജീരകം പൊടിഎന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം അടച്ച് വച്ച് വേവിക്കുക.

ഇതിലേക്ക് വറുത്തെടുത്ത സവാളയും കുറച്ച് കറിവേപ്പിലയും ചേർത്ത് വിളമ്പാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!