ടുറിസം കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

കോഴിക്കോട്മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ  ഭാഗമായി ടുറിസം കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കുകഎന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നായാടം പൊയിൽ അങ്ങാടിയിൽ ബോട്ടിൽ ബൂത്ത്‌ സ്ഥാപിച്ചുകൊണ്ട്  ലിന്റോ ജോസഫ് എംഎൽഎ  ഉദ്ഘാടനംനിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ റോസിലി ജോസ്, വാർഡ്‌ മെമ്പർമാരായ  ബോബി ഷിബു, സീന ബിജു, ബിന്ദു ജയൻ, ബാബുമൂട്ടോളി എന്നിവർ പങ്കെടുത്തു. വാർഡ്‌ മെമ്പർ ജെറീന റോയി സ്വാഗതവും വൈസ് പ്രസിഡന്റ്  മേരി തങ്കച്ചൻനന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top