പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിനാവശ്യമായ ഭൂമി ഉടമകള്‍ സര്‍ക്കാരിന് കൈമാറി . മേല്‍പ്പാലം കടന്നുപോകുന്നതിനായി കണ്ടത്തിയ സ്ഥലത്തിന്റെ ഉടമകള്‍ തങ്ങളുടെ ഭൂമിയുടെ രേഖകളാണ് ഇന്ന് കൈമാറിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ഥലം എംഎല്‍എ പികെ അബ്ദുറബ്ബ് മുഖേനെയാണ് രേഖകള്‍ ഭുവുടമകള്‍ റവന്യൂ വകുപ്പിന് കൈമാറിയത് തുടര്‍ന്ന് ഈ രേഖകള്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.
RBDC ഡെപ്യൂട്ടി കലക്ടര്‍ അനില്‍ കുമാര്‍ കെ.കെ യാണ് ഭൂമിയുടെ രേഖകള്‍ റവന്യു വകുപ്പില്‍ നിന്നും ഏറ്റുവാങ്ങിയത്.


കേരളസര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പെടുത്തി മലപ്പുറം ജില്ലയില്‍ രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളാണ് നിര്‍മ്മാണത്തിനൊരുങ്ങുന്നത്. ചെട്ടിപ്പടി ചേളാരി റോഡിലെ ഈ മേല്‍പ്പാലവും. മറ്റൊന്ന് താനൂര്‍ തെയ്യാല റെയില്‍വേ മേല്‍പ്പാലവും.
ജനുവരി 23ന് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വ്വഹിക്കും. 36 കോടി രൂപ മേല്‍പ്പാലം നിര്‍മ്മാണത്തിന് ചിലവഴിക്കുക. കിഫ്ബി വഴിയാണ് ഈ തുക കണ്ടെത്തിയത്.
ഇതില്‍ 12.20 കോടി രൂപയാണ് സ്ഥലത്തിന്റെ വിലയായി സ്ഥലം ഉടമകള്‍ക്ക് നല്‍കുന്നത്. സ്ഥലത്തിന്റെയും, കെട്ടിടങ്ങളുടെയും മാര്‍ക്കറ്റ് വിലയും, കെട്ടിടങ്ങളുടെ മാര്‍ക്കറ്റ് വിലയും കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടുള്ളത്.
12
12