ചെറുവയല്‍ രാമനെ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു : ആരോഗ്യസ്ഥിതി മോശം

ദുബൈ : പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകന്‍ വയനാട് മാനന്തവാടിയിലെ ചെറുവയില്‍ രാമന്‍ ദുബൈയിലെ ആശുപത്രിയില്‍ ഗുരതരാവസ്ഥയില്‍. ജൈവകൃഷി സ്‌നേഹികളുടെ കൂട്ടായ്മ സംഘടപ്പിച്ച വയലും വീടും സംഗമത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയതായിരുന്നു രാമന്‍.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ദുബൈ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും മോശമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Articles