നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച ഷമീറിനെയും മോഫിസിനെയും ചെറുവണ്ണൂർ വെളിച്ചം റസിഡൻ്റ്സ് അസോസിയേഷൻ ആദരിച്ചു

ചെറുവണ്ണൂർ : നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണ്ണാഭരണം ഉടമസ്ഥന് തിരിച്ചു നൽകി സത്യ സന്ധതയുടെ മാതൃകയായ ചെറുവണ്ണൂർ എസ്.എം.ആർ. ഇളനീർ ഷോപ്പ് ഉടമ ബേപ്പൂർ സ്വദേശി കൈതയിൽ ഷമീറിനെയും ജീവനക്കാരൻ കൊൽക്കൊത്ത സ്വദേശി മോഫിസിനെയും ചെറുവണ്ണൂർ വെളിച്ചം റസിഡൻ്റ്സ്
അസോസിയേഷൻ ആദരിച്ചു.

ഷമീറിനെ വെളിച്ചം റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് സെൽമക്ക് അസീസും മോഫിസിനെ വൈസ് പ്രസിഡണ്ട് സ്റ്റാൻലിയും പൊന്നാട അണിയിച്ച് ആദരിച്ചു.

ചെറുവണ്ണൂർ ബിസി റോഡിലെ തിരുഹൃദയ ദേവാലയത്തിന് സമീപം ബർണാഡ് ഫെർണാണ്ടസിൻ്റെ ഭാര്യ സിൽവി ജോർജിന്റെ
നഷ്ടപ്പെട്ട ഒന്നര പവൻ സ്വർണാഭരണമാണ് തിരികെ നൽകി യുവാക്കൾ നാടിൻ്റെ അഭിമാനമായത്.

ഇളനീർ ജ്യൂസ് കുടിക്കുവാൻ കടയിൽ വന്നപ്പോൾ താഴെ വീണ് നഷ്ടപ്പെട്ടു പോയതായിരുന്നു സ്വർണാഭരണം.

ചടങ്ങിൽ അസോസിയേഷൻ ട്രഷറർ സുലോചന ടീച്ചർ, വി.വി അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top