ഷി ജിം പ്രഖ്യാപനവുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്… ഭവന നിര്‍മ്മാണങ്ങള്‍ക്കും കാര്‍ഷിക മേഖലക്കും മുന്‍ഗണന

തിരൂരങ്ങാടി: വനിതകളുടെയും കുട്ടികളുടെയും സുരക്ഷക്കും കാര്‍ഷിക മേഖലക്കും മുന്‍കരുതല്‍ നല്‍കി കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എം.പി സുബൈദ ടീച്ചര്‍ അവതരിപ്പിച്ചു. 131705132 രൂപ വരവും 123569139 രൂപ ചെലവും 8135993 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ടീച്ചര്‍ അവതരിപ്പിച്ചത്. ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മികച്ച പരിഗണനയാണ് നല്‍കിയത്. നെല്‍കൃഷി വ്യാപനത്തിന് 10 ലക്ഷം രൂപയും സംഘകൃഷി പ്രോല്‍സാഹനത്തിന് 5 ലക്ഷവും വിവിധ തോടുകളുടെ വികസനത്തിന് 30 ലക്ഷം രൂപയും ക്ഷീര കര്‍ഷകര്‍ക്ക് 14 ലക്ഷം രൂപയും തൊഴില്‍- പ്രാദേശിക സാമ്പത്തിക വികസനത്തിന് 56 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണ കേന്ദ്രങ്ങളില്‍ ഷി ജിം ഫിറ്റ്‌നസ് സെന്ററുകള്‍ നിര്‍മ്മിക്കുന്നതിന് 13 ലക്ഷം രൂപയും വനിതകള്‍ക്ക് നൈപുണ്യ പരിശീലനത്തിന് എട്ട് ലക്ഷം രൂപയും ചില്‍ഡ്രന്്#സ്് പാര്‍ക്കുകള്‍ക്കായി 20 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരത്തിനായി 14 ലക്ഷം രൂപയും ഭവന നിര്‍മ്മാണങ്ങള്‍ നാല് കോടി രൂപയും വയോജന പദ്ധതികള്‍ക്ക് 14 ലക്ഷം രൂപയും പട്ടിക ജാതി ക്ഷേമത്തിന് ഒന്നര കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ട്.

ബജറ്റ് അവതരണ ചടങ്ങില്‍ പ്രസിഡന്റ് ഇ.കെ ബഷീര്‍ അധ്യക്ഷനായി. സ്ഥിര സമിതി അധ്യക്ഷരായ ഇസ്മായീല്‍ കാവുങ്ങല്‍, എം.എം ജംഷീന, ടി.പി അസ്ദാഫ്, മെമ്പര്‍മാരായ എന്‍.എം അന്‍വര്‍ സാദത്ത്, ഷാഫി പൂക്കയില്‍, പി ചന്ദ്രന്‍, തസ്്്‌ലീമ, ടി.കെ മൈമൂനത്ത്, നസീറ ഹൈദര്‍, സി.സി അമീറലി, റുക്‌സാന നിസാര്‍, ആയിശുമ്മു, സുലൈഖ പൈനാട്ട്, വിനയന്‍ പാറോല്‍, സെക്രട്ടറി ഒ.കെ പ്രേമരാജന്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top