നീറ്റിൽ മികച്ച വിജയം കരസ്ഥമാക്കിയ ചെറുമുക്ക് സ്വദേശി അൻഷിദക്ക് നാടിന്റെ ആദരം

താനൂർ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ചെറുമുക്ക് സ്വദേശിയായ അൻഷിദക്ക് നാടിന്റെ ആദരം.

ചെറുമുക്ക് ‘നാട്ടുകാര്യം കുട്ടായ്മ’യുടെ സ്നേഹോപഹാരം താനൂർ സി.ഐ പി. പ്രമോദ് നൽകി ആദരിച്ചു. തെയ്യിൽ സിറാജുദ്ദീൻ, ഖമറുന്നീസ ദമ്പതികളുടെ മകളാണ് അൻഷിദ.

എസ്.എസ്.എൽ.സി പരീക്ഷയിൽ റിയാദ് ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസും,
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.

‘നാട്ടുകാര്യം കുട്ടായ്മ’ ഭാരവാഹികളായ ഇപി സൈതലവി മാസ്റ്റർ, വിപി ഖാദർ ഹാജി, മുസ്തഫ ചെറുമുക്ക്, കാമ്പ്ര ഹനീഫ ഹാജി, പികെ ഇസ്മായിൽ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top