മത്സ്യത്തൊഴിലാളിയെ പോക്കറ്റടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

താനൂർ: ബസ് യാത്രക്കിടെ മത്സ്യത്തൊഴിലാളിയെ പോക്കറ്റടിക്കാൻ ശ്രമിച്ചയാൾ പിടിയിലായി. എടപ്പാൾ അത്താണി സ്വദേശി കബീറിനെ (37) യാണ് പിടികൂടിയത്.

രാവിലെ ഒമ്പതരയോടെ കൂടി ചീരാൻ കടപ്പുറത്ത് വെച്ചാണ് സംഭവം. കൂട്ടായിലേക്കുള്ള ബസ്സിൽ യാത്ര ചെയ്യവേ മത്സ്യത്തൊഴിലാളിയുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 8300 രൂപ പോക്കറ്റടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കബീറിനെ പിടികൂടിയത്.

തുടർന്ന് താനൂർ സി.ഐ യുടെയും എസ്. ഐ യുടെയും നേതൃത്വത്തിൽ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്ക് കവർച്ചയും പോക്കറ്റടിയും ഉൾപ്പെടെ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ 15 കേസുകൾ ഉള്ളതായി സി.ഐ പി പ്രമോദ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top