താനൂർ: സർക്കാർ നടപ്പിലാക്കുന്ന ‘എന്റെ ക്ഷയരോഗ മുക്ത കേരളം’ പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് ആരോഗ്യ വകുപ്പിന്റെ അക്ഷയ കേരളം പുരസ്ക്കാരം ഒഴൂർ പഞ്ചായത്തിന് ലഭിച്ചു.
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുടർച്ചയായി ഒരു വർഷം ക്ഷയരോഗമില്ലെന്നും, ഒന്നാംനിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടർച്ചയായി ഒരു വർഷം ഇല്ല എന്ന നേട്ടവും ഒഴൂർ പഞ്ചായത്തിന് അവാർഡിന് അർഹരാക്കി.
ഒഴൂർ പഞ്ചായത്തിന് പുരസ്കാരം ലഭിക്കുന്നതിന് മികച്ച സേവനം നൽകിയ ഒഴൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജാനിഫ്, ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത, വൈസ് പ്രസിഡന്റ് അഷ്കർ കോറാട് എന്നിവർ അഭിനന്ദനം അറിയിച്ചു.



