തിരൂരങ്ങാടി: അഥിതി തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്ന് ഒരുക്കി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ. ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലി ആവിശ്യത്തിനായി ചെറുമുക്ക് പ്രദേശത്ത് എത്തി വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന നാല്‍പതില്‍ പരം വരുന്ന അഥിതി തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
വിത്യസ്തമായ രീതിയില്‍ കൂട്ടായ്മ ഒരുക്കിയ അതിഥി തൊഴിലാളി ഇഫ്താര്‍ സംഗമം വേറിട്ട കാഴ്ചയായി മാറുകയും
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍, ഒറീസ്സ, ആസ്സാം എന്നി സംസ്ഥാനത്തെ തൊഴിലാളികള്‍ തമ്മില്‍ പരസ്പരം ഒത്തൊരുമിച്ചപ്പോള്‍ സംഗമം ഏറെ പുതുമയുളവാക്കി .
ചെറുമുക്ക് ഇ പി സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് പി കെ ജഹ്ഫര്‍ ഹുദവി ഇഫ്താര്‍ അതിഥി തൊഴിലാളികള്‍ക്കുള്ള റമളാന്‍ പ്രഭാഷണവും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ളാസും നല്‍കി ഉത്ഘാടനം ചെയ്തു .
കൂട്ടായ്മ പ്രസിഡണ്ട് വി പി കാദര്‍ ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കാമ്പ്ര ഹനീഫ ഹാജി.ഇ. പി മുജീബ് മാസ്റ്റര്‍, എം എം സിദീഖ്, ഈ പി സൈദലവി .പി കെ ഇസ്മായില്‍ മാസ്റ്റര്‍, ,സി പി റസാക്ക് . കെ സലാം.ബംഗാള്‍ സ്വാദേശി എസ് കെ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇ. പി ഹബീബ് സ്വാഗതവും ,ബഷീര്‍ പനക്കല്‍ നന്ദിയും പറഞ്ഞു . കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് ,കാരാട്ട് ബശീര്‍ ,ഒള്ളക്കന്‍ സഫീല്‍, കെ കെ അക്ബര്‍ ,കെ ടി സുലൈമാന്‍ ,എന്‍ പി അരുണ്‍ ഗോപി ,കെ കെ അബുബക്കര്‍ എന്നിവര്‍ ഇഫ്താറിന്ന് നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




