Section

malabari-logo-mobile

ചെന്നെ മെയിലില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിയായ 18കാരന്‍ മരിച്ചു

HIGHLIGHTS : പാലക്കാട് : വെള്ളിയാഴ്ച മംഗലാപുരത്തുനിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്നും വീ്ണ് കോഴിക്കോട്ടുകാരനായ യുവാവ് മരിച്ചു.

പാലക്കാട് : വെള്ളിയാഴ്ച മംഗലാപുരത്തുനിന്നും ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്നും വീ്ണ് കോഴിക്കോട്ടുകാരനായ യുവാവ് മരിച്ചു.

കോഴിക്കോട് സ്വദേശിയായ അഭിജിത്ത്(18) ആണ് മരിച്ചത്. പാലക്കാടിനും കോയമ്പത്തൂരിനുമിടയില്‍ മധുക്കരൈയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്.

sameeksha-malabarinews

മെയിലിലെ എസ് 10 ബോഗിയിലാണ് അഭിജിത്ത് സഞ്ചരിച്ചിരുന്നത്. ബാത്തറൂമില്‍ പോകാനായി വാതിലിനടുത്തേക്ക് പോകുന്ന വഴിയില്‍ പുറത്തേക്ക് തെറിച്ചുവീണതാകാമെന്ന് കരുതുന്നു.

അഭിജിത്തിന്റെ മൃതദേഹം പോത്തനൂര്‍ റെയില്‍വേ പോലീസ് ഇന്‍ക്വസ്‌ററ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!