
താനൂര്‍: ഉണ്യാല്‍ കടല്‍തീരത്താണ് മനോഹര കാഴ്ചയായ് ചെണ്ടുമല്ലി പൂത്തുലഞ്ഞ് നില്‍ക്കുനന്ത്. ഗ്രാമിക കാര്‍ഷിക കൂട്ടായ്മയാണ് ഇവിടെ കൃഷി ഇറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷി ഇവിടെ വന്‍വിജയമായിരിക്കുക്കയാണ്. പൂക്കളുടെ ആദ്യവിളവെടുപ്പ് വി അബ്ദുറഹ്മാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി വി സുഹ്‌റ റസാഖ് അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെവി സിദ്ദീഖ്, സ്ഥിരം സമിതി അധ്യക്ഷരായ പി പി സൈതലവി, സുബൈദ ഷാലിമാര്‍, കെ പ്രേമ, വാര്‍ഡ് അംഗങ്ങളായ ഹഫ്‌സത്ത്, കെ ടി ശശി,കര്‍ഷക സമിതി കണ്‍വീനര്‍ അക്ഷര അബ്ദുറഹ്മാന്‍, കാര്‍ഷിക വികസന സമിതിഅംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടര്‍ കെ ജി ഒനില്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസര്‍ സമീര്‍ മുഹമ്മദ് സ്വാഗതവും, കൃഷി അസിസ്റ്റന്റ് സുനില്‍ നന്ദിയും പറഞ്ഞു.
കേരള സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് നിറമരുതൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തെങ്ങിന് ഇടവിള എന്ന രീതിയില്‍ ഉണ്യാലിലും പരിസരങ്ങളിലുമായി മാതൃകാ ചെണ്ടുമല്ലി കൃഷി നടത്തിയത്.
ഗ്രാമിക കര്‍ഷക കൂട്ടായ്മ കണ്‍വീനര്‍ അക്ഷര അബ്ദുറഹ്മാന്‍, നിറമരുതൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് കെ എം സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് പൂക്കൃഷി ഒരുക്കിയത്. ഒരു ദിവസം ഇടവിട്ടാണ് പൂക്കള്‍ പറിക്കുന്നത്. വിളവെടുപ്പ് ദിവസം മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള 200 കിലോ പൂക്കള്‍ ലഭിച്ചു. കോഴിക്കോട്, തിരൂര്‍ തുടങ്ങിയ മാര്‍ക്കറ്റുകളിലേക്കാണ് പൂക്കള്‍ എത്തിക്കുന്നത്.
തീരദേശമേഖലയിലെ മണ്ണില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂ വിളവെടുത്തതിന്റെ ആഹ്ലാദത്തിലാണ് ഗ്രാമിക കര്‍ഷക കൂട്ടായ്മ. വരുംവര്‍ഷങ്ങളിലും പൂക്കൃഷി തുടരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കൂട്ടായ്മ.




