കോഴിക്കോട് ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കോഴിക്കോട് കോഴിക്കോട് പുഷ്പ ജംഗഷനിലെ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമാണ്ടായത്

ഹെല്‍മെറ്റ് റെയിന്‍കോട്ട് എന്നിവ സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂവന്റെ 11 യൂണിറ്റ് എത്തിയാണ് തീയണച്ചത്.

കോഴിക്കോട് ഒളവണ്ണ സ്വദേശി ജെയ്‌സലിന്റെ ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാനപനത്തിലാണ് തീപിടിച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഫ്രാന്‍സിസ് റോഡിലെ മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരാണ് കെട്ടിടത്തിന് മുകളില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. കെട്ടടത്തിന് സമീപത്ത് ഇടുങ്ങിയ വഴിയായതു കാരണം ഫയര്‍ഫോഴ്‌സ് ഉദ്യോഗ്സ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമായി. മുകളിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ അവിടെനിന്നും വസ്തുക്കള്‍ കത്തി താഴേക്ക് വീഴുന്നത് രക്ഷാപ്രവര്‍ത്തനത്തെ ദുര്‍ഘടമാക്കി.

നാട്ടുകാരും, പോലീസും ഫയര്‍ഫോഴ്‌സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തി. തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Share news
error: Content is protected !!
Scroll to Top