Section

malabari-logo-mobile

ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരിക്കുന്നു

HIGHLIGHTS : Chemmad venchali kap is being upgraded

തിരൂരങ്ങാടി: അമൃത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെമ്മാട് വെഞ്ചാലി കാപ്പ് നവീകരിക്കുന്നു. 72 ലക്ഷം രൂപ ചെലവില്‍ വെഞ്ചാലി കാപ്പ് നവീകരിക്കുന്നതിനു ടെണ്ടര്‍ ക്ഷണിച്ചു.

വെഞ്ചാലികാപ്പ് നവീകരണം ഏറെ കാലത്തെ ആവശ്യമാണ്. നഗരസഭയുടെ ഉടമസ്ഥയിലുള്ളതാണിത്. കര്‍ഷകരുടെ പ്രധാന ജല കേന്ദ്രമാണിത്. നഗരസഭ ജനപ്രതിനിധികള്‍ നടത്തിയ വയല്‍യാത്രയില്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായിരുന്നു വെഞ്ചാലികാപ്പ് നവീകരണം. ഇതിന്റെ ഭാഗമായി നഗരസഭ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണിത്. കര്‍ഷകരുടെ പ്രധാന ആവശ്യമാണിത്. വെഞ്ചാലി കാപ്പിന് അംഗീകാരമായത് കാര്‍ഷിക ജലസംരക്ഷണ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു.

sameeksha-malabarinews

സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ മാരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായില്‍ കൗണ്‍സിലര്‍ കെ, പി സൈതലവി, കക്കടവത്ത് അഹമ്മദ് കുട്ടി, . അസി എഞ്ചിനിയര്‍ ഇഎസ് ഭഗീരഥി, ഓവര്‍സിയര്‍ ജുബീഷ്, ദിവ്യ എന്നിവരുടെ നേതൃത്വത്തില്‍ കുളം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് നടപടികള്‍ തയ്യാറാക്കി. കുളത്തിന്റെ ഡി.പി.ആറിനു നേരത്തെ അമൃത് മിഷന്‍ സംസ്ഥാന സാങ്കേതിക സമിതി യോഗം നല്‍കിയിരുന്നു. തുടര്‍ന്ന് സാങ്കേതികാനുമതി ലഭ്യമാക്കുകയായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!