Section

malabari-logo-mobile

ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്‌സിന് ശിലയിട്ടു: നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകും: പി.കെ അബ്ദുറബ്ബ്

HIGHLIGHTS : തിരൂരങ്ങാടി: ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് പി.കെ പി.കെ അബ്ദുറബ്ബ്. ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി...

തിരൂരങ്ങാടി: ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് പി.കെ പി.കെ അബ്ദുറബ്ബ്. ചെമ്മാട് ടൗണില്‍ തിരൂരങ്ങാടി നഗരസഭക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. അനുദിനം വികസിക്കുന്ന ചെമ്മാട് പട്ടിണത്തിന് അനുയോജ്യമായ രീതിയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള കെട്ടിടമാണ് നഗരസഭ നിര്‍മ്മിക്കുന്നത്. അത് ചെമ്മാട് ടൗണിന്റെ മുഖഛായ തന്നെ മാറ്റുമെന്നും എം.എല്‍.എ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ടി റഹീദ അധ്യക്ഷത വഹിച്ചു.
ആറ് കോടി രൂപ ചെലവില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ ഭൂഗര്‍ഭ നിലക്ക് പുറമേ നാല് നിലകളിലായി ആകെ 2445 ച.മീ. ചുറ്റളവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ ഭൂഗര്‍ഭനിലയില്‍ പാര്‍ക്കിംഗിന് പുറമേ കംഫര്‍ട്ട് സ്റ്റേഷന്‍, ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള ശുചിമുറി എന്നിവയും തറനിലയും ഒന്നും രണ്ടും നിലകളും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള മുറികള്‍ പരസ്യലേലം വഴിയും അനുവദിക്കും. മൂന്നാം നിലയില്‍ നഗരസഭാ പരിധിയിലെ വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും അതിഥികള്‍ക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
കെട്ടിടനിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടമായി ഒരു കോടി രൂപയുടെ പ്രവൃത്തിയാണ് 2020-2021 വര്‍ഷത്തെ പദ്ധതിയില്‍ നടക്കുക. അഞ്ച് കോടി രൂപയുടെ പ്രവൃത്തി 2021-2022 വര്‍ഷത്തെ പദ്ധതിയിലും നടപ്പിലാക്കും. കേരള സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോക്കാണ് നിര്‍മ്മാണ ചുമതല. ആദ്യഘട്ട പ്രവൃത്തി ഒമ്പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനാണ് കരാര്‍. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, മുന്‍ എം.എല്‍എ അഡ്വ.പി.എം.എ സലാം, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഹബീബ, വി.വി അബു, റംല കക്കടവത്ത്, സി.പി ഇസ്മായീല്‍, യു.കെ മുസ്തഫ മാസ്റ്റര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!