ചേലേമ്പ്രയില്‍ മുസ്ലീംലീഗ് യോഗത്തില്‍ സംഘര്‍ഷം

muslim leagueതേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്തിലെ മുസ്ലീംലീഗിലെ പ്രതിസന്ധി രൂക്ഷമാകുന്നു.ചൊവ്വാഴ്ച രാത്രി നടക്കാനിരുന്ന പഞ്ചായത്ത് പ്രവര്‍ത്തകസമിതിയോഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം മൂലം നിര്‍ത്തിവെക്കേണ്ടി വന്നു.

വിഭാഗീയതയെ തുടര്‍ന്ന് രാജി സമര്‍പ്പിച്ച 18 ലീഗ് പഞ്ചായത്ത് ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തിലേക്ക് രാജിവച്ച പ്രസിഡന്റും അദ്ദഹത്തേടൊപ്പമുള്ള 18 ഭാരവാഹികളും യോഗത്തിനെത്തിയതോടെ സംഘര്‍ഷമാവുകയായിരുന്നു. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. പിന്നീട് ഇപ്പോഴത്തെ പ്രസിഡന്റ് അമ്പാഴയത്തിങ്ങല്‍ അബൂബക്കറിന്റെ വീട്ടില്‍ വെച്ച് വീണ്ടും പ്രവര്‍ത്തകസമിതിയോഗം ചേര്‍ന്നു.

മുസ്ലീം ലീഗിലെ പ്രതിസന്ധി യുഡിഎഫ് ഭരിക്കുന്ന ചേലേമ്പ്രപഞ്ചായത്ത് ഭരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും. ആകെയുള്ള 18 അംഗങ്ങളി്ല്‍ നിലവില്‍ 12 പേരാണ് യുഡിഎഫിനുള്ളത്. 5 പേര്‍ എല്‍ഡിഎഫിലും ഓരാള്‍ ബിജെപി പ്രതിനിധിയുമാണ്. യുഡിഎഫിലെ 5 പേരാണ് ഇപ്പോള്‍ ഇടഞ്ഞു നില്‍ക്കുന്നത്. ഇവര്‍ മറുപക്ഷത്തേക്ക് നിന്നാല്‍ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാവും.

Share news
error: Content is protected !!
Scroll to Top