പാക് ഗായകസംഘത്തിന്റെ വാര്‍ത്താസമ്മേളനം ശിവസേനക്കാര്‍ തടഞ്ഞു

sivasenaമുംബൈ :പാക് ഗായകസംഘം മുംബൈ പ്രസ്സ്ക്ലബ്ബില്‍ പത്രസമ്മേളനം നടത്തുന്നത് 80ഓളം വരുന്ന ശിവസേനപ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ പാക് ഗായകനായ മേക്കല്‍ ഹസ്സന്റെ വാര്‍ത്തസമ്മേളനം നടത്തുന്നിടത്തെക്ക് മാര്‍ച്ച് ചെയ്ത സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബിനുള്ളിലേക്ക് ഇരച്ചുകയറുകയായിരുന്നു.

പാക്കിസ്ഥാന്‍കാരെയും പാക്കിസ്ഥാന്‍ കലാഗ്രൂപ്പുകളെയും മുംബൈയില്‍ പരിപാടി അനുവദിക്കില്ലെന്നുള്ള ഭീഷണി മുഴക്കിയായിരുന്നു ശിവസേനയുടെ പ്രതിഷേധം. ഒടുവില്‍ പോലീസ് ഇടപെട്ടാണ് കലാകാരന്‍മാരെ രക്ഷിച്ചത്.

ക്ലാസിക്കല്‍ സൂഫി സംഗീതങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സംഗീതപരിപാടികള്‍ അവതരിപ്പക്കുന്ന ബാന്റാണ് മേക്കല്‍ഹസ്സന്റേത്.

Share news
error: Content is protected !!
Scroll to Top