
തിരൂരങ്ങാടി : വിവാഹ സദ്യക്ക് പായസം പാചകം ചെയ്യുന്നതിനു വേണ്ടി തയ്യാറാക്കി വെച്ച വെന്ത അടയിലേക്ക് വീണ് പൊള്ളലേറ്റ ആൾ മരിച്ചു. താഴെ ചേളാരീ സ്വദേശി പത്തൂർ ഹൗസ് അയ്യപ്പൻ (56) എന്നയാളാണ് മരണപ്പെട്ടത് .
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരണപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പപ്പന്നൂർ ഉള്ള സഹോദരന്റെ വീട്ടിൽ വെച്ച് ആണ് അപകടം സംഭവിച്ചത് . പായസം തയ്യാറാക്കുന്നതിനായി വലിയ ചെമ്പിൽ പുഴുങ്ങി വെച്ച അടയിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
പിതാവ് : കീരൻ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




