
തേഞ്ഞിപ്പലം : കലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിൽ താൽക്കാലിക ജീവനക്കാരിയും വിദ്യാർഥികളും ഉൾപ്പടെ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാഭ്യാസ പഠന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി കാക്കഞ്ചേരി മടത്തിൻ കുളങ്ങര ലതാമണി (55), ജേണലിസം വിദ്യാർഥിനി പിലാശ്ശേരി പറമ്പിൽ വൈദേഹി (22), വിദ്യാഭ്യാസ പഠന വിഭാഗത്തിലെ കെ എം അമൽജിത്ത്, റഷ്യൻ ആൻഡ് കമ്പാരറ്റീവ് ലിറ്ററേച്ചർ വിദ്യാർഥി കെ എം അൻഷാൻ, സൈക്കോളജി വിദ്യാർഥി മേഘ സജി എന്നിവർക്കാണ് കടിയേറ്റത്.
മേഘയ്‌ക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവർക്ക് തിരൂരങ്ങാടി താലൂക്കാശുപത്രിയിലും ചികിത്സ നൽകി.
ഇന്നലെ വൈകുന്നേരത്തോടെയാണ് നായയുടെ കടിയേറ്റത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




