തേഞ്ഞിപ്പലം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ചേളാരി പൂതേരി വളപ്പില്‍ സ്വദേശി വേലായുധന്റെ മകന്‍ സുനീഷ് കുമാര്‍(38) ആണ് മരിച്ചത്.
ചേളാരി-ചെട്ടിപ്പടി റോഡില്‍ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട്ട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന സ്വകാര്യ ബസും എതിരേ വരികയായിരുന്ന ബൈക്കും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ പരുക്കേറ്റ സുനീഷിനെ ഉടനെ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.



