ചേകന്നൂര്‍ കൊലക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ചേകന്നൂര്‍ മൗലവി കൊലക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി പി വി ഹംസയെയാണ് കോടതി വെറുതെവിട്ടത്. ഇരട്ട ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

കേസിലെ പ്രതിപ്പട്ടികയില്‍ ആകെ ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ എട്ടുപേരെ നേരത്തെ വിട്ടയച്ചിരുന്നു. ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 2010 ലാണ് സിബിഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Share news
error: Content is protected !!
Scroll to Top