ഇത് ജനങ്ങളുടെ വിജയം : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ വിജയം ജനങ്ങളുടെവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ യുഡിഎഫിന്റെ പ്രസക്തി ഇല്ലാതാവുന്നുവെന്നും വര്‍ഗ്ഗീയ ശക്തികളുടെ ഐക്യപെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരളരാഷ്ട്രീയത്തില്‍ ഇടമില്ല എന്നും തെളിയിച്ചെരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യ്ക്തമാക്കി.

കുറച്ച് വോട്ടും, സീറ്റുമല്ല പ്രധാനം മതനിരപേക്ഷതക്കാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് എല്‍ഡിഎഫിലും, എല്‍ഡിഎഫിന് ജനങ്ങളിലും വിശ്വാസമുണ്ടെന്ന് പിണറായി പറഞ്ഞു.

കേന്ദ് ഏജന്‍സികള്‍ സര്‍ക്കാരിന്റെ വന്‍കിട വികസനപദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ യുഡിഎഫ് അതിനോടൊപ്പം കൂടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •