Section

malabari-logo-mobile

റംസാൻ സ്പെഷ്യൽ-ചീസ് പോപ്‌സ്

HIGHLIGHTS : Cheese pops

മാഗി ചിക്കന്‍ നൂഡില്‍സ്- വേവിച്ച് ഗ്രേറ്റ് ചെയ്തത്- കാല്‍ കപ്പ്
സവാള പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
ചിക്കന്‍ മിന്‍സ് ചെയ്തത് – കാല്‍ കപ്പ്
മല്ലിയില – കുറച്ച്
മുട്ട – ഒന്ന്, അടിച്ചത്
റൊട്ടിപ്പൊടി – പാകത്തിന്
എണ്ണ – വറുക്കാനാവശ്യത്തിന്

സോസിന്

sameeksha-malabarinews

എണ്ണ – രണ്ടു വലിയ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് അരക്കപ്പ്
വറ്റല്‍മുളക് ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
ടുമാറ്റോ സോസ് – കാല്‍ കപ്പ്
ചിക്കന്‍ സ്റ്റോക്ക് – ഒരു കപ്പ് (ഒരു ചിക്കന്‍ ക്യൂബ് ഒരു കപ്പ് വെള്ളത്തില്‍ കലക്കിയത്)
കോണ്‍ഫ്‌ളവര്‍ – ഒരു ചെറിയ സ്പൂണ്‍ നിറച്ച്
പഞ്ചസാര ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

ചിക്കന്‍ നൂഡില്‍സ്, ചീസ് ഗ്രേറ്റ് ചെയ്തത്, സവാള, ചിക്കന്‍, മല്ലിയില,
മുട്ട എന്നിവ യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കുക.

തയാറാക്കിയ ഉരുളകള്‍ റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് ചൂടായ എണ്ണയില്‍ വറുത്തുകോരുക.

സോസ് തയാറാക്കാന്‍ എണ്ണ ചൂടാക്കിയശേഷം സവാള വഴറ്റുക. നന്നായി വഴന്നു തുടങ്ങുമ്പോള്‍ വറ്റല്‍മുളക് ചതച്ചതും ടുമാറ്റോ സോസും ചേര്‍ത്തിളക്കുക. മണം വന്നു തുടങ്ങുമ്പോള്‍ കോണ്‍ഫ്‌ളവര്‍ സ്റ്റോക്കില്‍ കലക്കിയതു ചേര്‍ത്തു തിളപ്പിക്കുക. നന്നായി കുറുകുമ്പോള്‍ ഉപ്പും പഞ്ചസാരയും ചേര്‍ത്തു വാങ്ങുക

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!