‘ആര്‍ഡിഎക്‌സ്’ തിയറ്ററുകളില്‍ തേരോട്ടം തുടരുകയാണ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്‍.ഡി.എക്‌സ്’. തിയേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആര്‍ഡിഎക്‌സ്. ഷെയ്ന്‍ നിഗം അവതരിപ്പിച്ച റോബര്‍ട്ട് എന്ന കഥാപാത്ര. ഡോണിയായി എത്തുന്നത് ആന്റണി വര്‍ഗീസാണ്. നീരജ് മാധവാണ് സേവ്യര്‍ ആയി എത്തുന്നത്.
റിലീസ് ചെയ്ത് മൂന്നാം ദിവസം രാത്രി ആര്‍.ഡി.എക്‌സിന് വേണ്ടി തിയേറ്ററുകളില്‍ 140 സ്‌പെഷ്യല്‍ ഷോകളാണ് കളിച്ചത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ആദ്യഷോ കഴിഞ്ഞതു മുതല്‍ മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. ഞായറാഴ്ച രാത്രി 12 മണിക്കും 12.30 മണിക്കും ഒക്കെയായിരുന്നു ലേറ്റ് നൈറ്റ് ഷോകള്‍ . തിരുവോണ ദിവസം തിയറ്ററുകളില്‍ ആര്‍.ഡി.എക്‌സ് തരംഗമായിരിക്കുമെന്ന സൂചനയാണ് നിലവിലെ ഷോ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.
ഓഗസ്റ്റ് 25-ന് ആയിരുന്നു ആര്‍ ഡി എക്‌സ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമായ മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിലാണ് ‘ആര്‍.ഡി.എക്‌സ്’ എത്തുന്നത്.
ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ചിത്രത്തിലെ മനോഹര പ്രണയഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷെയ്ന്‍ നിഗം അവതരിപ്പിച്ച റോബര്‍ട്ട് എന്ന കഥാപാത്രത്തിന്റെ ഗാനമാണിത്.
തിയറ്ററില്‍ പ്രേക്ഷകര്‍ക്ക് വന്‍ ഫീല്‍ നല്‍കിയ ‘നീല നിലാവെ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലന്‍ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാം സി എസ് ആണ്. ഗാനവും ഷെയ്‌നിന്റെ ഡാന്‍സിനും പ്രശംസ ഏറുകയാണ്. ഗാനം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
സിനിമയെയും ഷെയ്ന്‍ നിഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. സമീപകാലത്ത് പുറത്തിറങ്ങിയ ആക്ഷന്‍ പവര്‍ പാക്ഡ് മലയാള സിനിമയാണ് ആര്‍ഡിഎക്‌സ്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം . ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




