Section

malabari-logo-mobile

ജനപ്രതിനിധികള്‍ക്ക് സൗജന്യ ഓണക്കിറ്റില്ല: മാധ്യമങ്ങളുടെ ആക്ഷേപം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി

HIGHLIGHTS : No free onkit for people's representatives: Food minister says media's allegation is not true

തിരുവനന്തപുരം: മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്ക് സ്പെഷ്യല്‍ കിറ്റുകള്‍ തയ്യാറാക്കി നല്‍കിയതായുള്ള ചില മാധ്യമങ്ങളുടെ ആക്ഷേപം ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയുടെ ശബരി ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങളുടെ പായ്ക്കിങ് കവറുകള്‍ പുതിയ നിറത്തില്‍ പുതിയ എംബ്ലം ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത് ഓണക്കാലത്ത് പുറത്തിറക്കിയിരുന്നു. ഇവ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്ക് എത്തിച്ചതാകാമെന്ന് മന്ത്രി അറിയിച്ചു.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ജനപ്രതിനിധികള്‍ക്ക് കാലാകാലങ്ങളില്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇതിനെയാണ് മഞ്ഞ കാര്‍ഡുകാര്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റിനോട് ചില മാധ്യമങ്ങള്‍ ഉപമിച്ചത്. മന്ത്രിമാര്‍ക്കോ, മറ്റ് ജനപ്രതിനിധികള്‍ക്കോ സൗജന്യ ഓണക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!