Section

malabari-logo-mobile

പികെ കുഞ്ഞാലിക്കുട്ടിക്ക്‌ തിരഞ്ഞെടുപ്പ്‌ ചുമതല: ലക്ഷ്യം നിയമസഭയോ?

HIGHLIGHTS : മലപ്പുറം: പാണക്കാട്‌ നടന്ന മുസ്ലീം ലീഗ്‌ ഉന്നതാതികാരസമിതി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല പികെ കുഞ്ഞാലിക്കുട്ടി എംപിക്ക്‌ നല്‍കി. വീണ്ടും സ...

മലപ്പുറം: പാണക്കാട്‌ നടന്ന മുസ്ലീം ലീഗ്‌ ഉന്നതാതികാരസമിതി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല പികെ കുഞ്ഞാലിക്കുട്ടി എംപിക്ക്‌ നല്‍കി. വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള നീക്കമായാണ്‌ ഇതിനെ വിലയിരുത്തപ്പെടുന്നത്‌. മുസ്ലീം ലീഗിന്റെ അഖിലേന്ത്യ ചുമതലകള്‍ ഇനി മുതല്‍ ഇ. ടി മുഹമ്മദ്‌ബഷീര്‍ എംപിയായിരിക്കും നിര്‍വ്വഹിക്കുക.
കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക്‌ മത്സരിക്കുമോ എന്ന ചോദ്യത്തിലന്‌ ആഘട്ടം വരുമ്പോള്‍ തീരുമാനിക്കാമെന്നായിരുന്നു നേതാക്കളുടെ മറുപടി.
പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തന്നെയാണ്‌ കുഞ്ഞാലിക്കുട്ടി സംസ്ഥാനരാഷ്ട്രീയത്തിലേക്ക്‌ തിരിച്ചുവരണമെന്ന തിരുമാനത്തിന്‌ മുന്നില്‍ നിന്നത്‌ എന്നതും ഏറെ ശ്രദ്ധേയമാണ്‌.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഈ ചുവടുമാറ്റം വലിയ താല്‍പര്യത്തോടെയല്ല മുസ്ലീംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ നോക്കിക്കാണുന്നത്‌.മുസ്ലീംലീഗിന്റെ പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യാതെയാണ്‌ ഉന്നതാധികാരസമിതിയില്‍ കുഞ്ഞാലിക്കുട്ടിയെ തെരെഞ്ഞെടുപ്പ്‌ ചുമതല ഏല്‍പ്പിക്കാനുള്ള തീരുമാനമെടുത്തത്‌. നിലവില്‍ മലപ്പുറം എംപിയായ കുഞ്ഞാലിക്കുട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുകയാണെങ്ങില്‍ അത്‌ മറ്റൊരു ഉപതെരെഞ്ഞെടുപ്പിന്‌ വഴിയൊരുക്കും. നേതാക്കളുടെ അധികാര താല്‍പര്യങ്ങള്‍ക്ക്‌ വഴങ്ങി ഉപതെരെഞ്ഞെടുപ്പുകള്‍ സൃഷ്ടിച്ചാല്‍ അത്‌ പൊതുസമൂഹത്തില്‍ വലിയ തിരച്ചടിക്ക്‌ കാരണമാകുമെന്ന്‌ ഇവര്‍ കരുതുന്നു.

sameeksha-malabarinews

2017ല്‍ ഇ അഹമ്മദ്‌ അന്തരിച്ചതിനെ തുടര്‍ന്ന നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പിലാണ്‌ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്‌ ചുവടുമാറിയത്‌. 2019 ല്‍ വീണ്ടും അദ്ദേഹം മത്സരിച്ച്‌ ജയിച്ച്‌ എംപിയായിരുന്നു. .യുപിഎ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കേന്ദ്ര മന്ത്രിസ്ഥാനം വരെ ലഭിക്കുമെന്ന്‌ കരുതിയിരുന്നു. എന്നാല്‍ ഇത്‌ സാധ്യമാകാതായതോടെയാണ്‌ ഇത്തരത്തിലൊരു മടക്കത്തെ കുറിച്ച്‌ തീരുമാനമെടുത്തതെന്നും പറയപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട്‌ മുസ്ലീലീഗിനകത്തുണ്ടാകുന്ന എതിര്‍പ്പുകള്‍ നിയമസഭാ തെരെഞ്ഞടുക്കുമ്പോഴേക്കും കെട്ടടങ്ങുമെന്ന്‌ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. എന്നാല്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം എംപി സ്ഥാനം രാജിവെയക്കുയാണെങ്ങില്‍ മലപ്പുറം ലോകസഭാ മണ്ഡലത്തെ നാല്‌ വര്‍ഷത്തിനിടയില്‍ മൂന്നാം തവണ തിരഞ്ഞെടുപ്പിലേക്കെത്തിച്ചുവെന്ന ഗൗരവതരമായ ആക്ഷേപവുമുയരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!