Section

malabari-logo-mobile

ഖമറുദ്ധീന്‍ എംഎല്‍എ ഉള്‍പ്പെട്ട ജ്വല്ലറി തട്ടിപ്പ്‌കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും

HIGHLIGHTS : കാസര്‍കോട്‌:  മഞ്ചേശ്വരം എംഎല്‍എയും മുസ്ലീംലീഗ്‌ നേതാവുമായ എംസി ഖമുറുദ്ധീന്‍ പ്രതി ചേര്‍ക്കപ്പെട്ട ജ്വല്ലറി തട്ടിപ്പ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ എറ്റെടു...

കാസര്‍കോട്‌:  മഞ്ചേശ്വരം എംഎല്‍എയും മുസ്ലീംലീഗ്‌ നേതാവുമായ എംസി ഖമുറുദ്ധീന്‍ പ്രതി ചേര്‍ക്കപ്പെട്ട ജ്വല്ലറി തട്ടിപ്പ്‌ കേസ്‌ ക്രൈംബ്രാഞ്ച്‌ എറ്റെടുക്കും. 800ഓളം നിക്ഷേപരരില്‍ നിന്നായി 132 കോടി രൂപ യുടെ നിക്ഷേപമാണ്‌ വാങ്ങിയിരിക്കുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. കാസര്‍ക്കോട്ടെ വിവിധ പോലീസ്‌ സ്‌റ്റേ,നുകളിലായി നിക്ഷേപകരുടെ പരാതിയില്‍ ഇരുപതിലേറെ കേസുകള്‍ രജിസറ്റര്‍ ചെയ്‌തുകഴിഞ്ഞു.

2003 മുതല്‍ ഫാഷന്‍ ഗോള്‍ഡ്‌ ഇന്റര്‍നാഷനല്‍ എന്ന പേരില്‍ എംസി ഖമറുദ്ധീന്‍ ചെയര്‍മാനായും, മുസ്ലീം ലീഗ്‌ നേതാവ്‌ ടി.കെ.പൂക്കോയ തങ്ങള്‍ എംഡിയായു സ്ഥാപനം ആരംഭിച്ചത്‌. പിന്നീട്‌ ഖമര്‍ ഫാഷന്‍ ഗോള്‍ഡ്‌ , ഫാഷന്‍ ഗോള്‍ഡ്‌ ഓര്‍മണമെന്റ്‌ നുജും ഗോള്‍ഡ്‌ എന്നീ കമ്പിനികളായി രജിസ്റ്റാര്‍ ഓഫ്‌ കമ്പനി മുമ്പാകെ രജിസ്റ്റര്‍ ചെയ്‌തു. നിക്ഷേപകരില്‍ നിന്നും പണം സ്വരൂപിച്ചായിരുന്നു ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. എന്നാല്‍ ഇത്തരത്തില്‍ നിക്ഷേപം സീകരിക്കുമ്പോള്‍ ആര്‍ഓസിയില്‍ നിന്നും അനുമതി വേടിക്കണമെന്ന്‌ നിര്‍ദ്ദേശം പാലിക്കപ്പട്ടിട്ടില്ല. കമ്പനിയുടെ വിറ്റുവരവും ആസ്‌്‌തി വിവരങ്ങളും ആര്‍ഒസിയില്‍ സമര്‍പ്പിക്കണം. എന്നാല്‍ 2017 ശേഷം ഇത്തരത്തില്‍ വിവരങ്ങള്‍ ഫയല്‍ ചെയതിട്ടില്ലെന്നാണ്‌ വിവരം.

ആവിശ്യപ്പെട്ടാല്‍ തിരിച്ചുനല്‍കുമന്ന്‌ പറഞ്ഞ്‌ 50 രൂപ മുദ്രപത്രത്തില്‍ ഒപ്പിട്ടാണ്‌ പലരില്‍ ്‌ നിന്നും പണം വാങ്ങിയത്‌. ഈ തുക പൂര്‍ണ്ണമായും കമ്പനിയുടെ അകൗണ്ടില്‍ വരവ്‌ വെച്ചിട്ടില്ലെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. 2019 വരെ ജ്വല്ലറിയുടെ പേരില്‍ പണം കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്‌.,

sameeksha-malabarinews

വഞ്ചനാക്കുറ്റം, കമ്പനിയുടെ മറവില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ നിലവില്‍ എംഎല്‍എയടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

2019 ആഗസ്റ്റ്‌ മുതല്‍ പല നിക്ഷേപകര്‍ക്കും ലാഭവിഹിതം ലഭിക്കാതായി, ജനുവരിയില്‍ ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട്‌ ബ്രാഞ്ചുകള്‍ പൂട്ടുകയും അവയുടെ പേരിലുള്ള സ്വത്തുക്കള്‍ കൈമാറുകയുംചെയ്‌തിരുന്നു.
പണം കിട്ടില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!