HIGHLIGHTS : Charges filed against three people in Tirur
തിരൂർ:തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരമായി അനധികൃത മണൽ കടത്തിലേർപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ചെറിയപറപ്പൂർ സ്വദേശികളായ വട്ടപ്പറമ്പിൽ അർഷാദ്(32) മുല്ലപ്പാട്ട് നജീബ്(34) എന്നിവരെ ആറുമാസകാലത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി.
അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ള കൊടക്കൽ സ്വദേശി അഴകത്തുകളത്തിൽ വിഷ്ണു(25) നിർദിഷ്ട സമയങ്ങളിൽ എസ്.എച്ച്.ഒ മുൻപാകെ ഹാജരാകുവാനും ഉത്തരവായി.
മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ഐ.പി.എസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐ.പി.എസ് ആണ് ഉത്തരവിറക്കിയത്.
വിലക്ക് ലംഘിച്ചാൽ ഇവർക്കെതിരെ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും റിമാൻഡ് ചെയ്യപ്പെടുന്നതുമാണ്.