HIGHLIGHTS : Russia agrees to 30-day temporary ceasefire in Ukraine
മോസ്കോ: ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് വ്ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെഅടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയുംവേണമെന്ന് പുടിൻ നിലപാടെടുത്തു. യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യസമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡൻ്റ് തന്റെ നിലപാട് അറിയിച്ചത്.
3 വർഷമായി തുടരുന്ന റഷ്യ– യുക്രൈൻ യുദ്ധത്തിന്റെ തുടർച്ചയായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം. നേരത്തെ അമേരിക്ക മുന്നോട്ട് വച്ച ഉപാധിരഹിത വെടിനിർത്തൽ റഷ്യ തള്ളിയിരുന്നു. അത് യുക്രൈനിന്അനുകൂലമായ നിലപാടാണെന്നാണ് അന്ന് റഷ്യ പ്രതികരിച്ചത്. എന്നാലിപ്പോൾ ഇരുരാജ്യങ്ങളെയും സംബന്ധിച്ച്നിർണായക തീരുമാനമാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്. വെടിനിർത്തൽ അംഗീകരിക്കാമെന്നും, ഇതിന് തീർപ്പു വേണമെന്നും പുടിൻ പറഞ്ഞു. ഈ പ്രശ്നത്തിന് വേരറുത്ത പരിശോധനകൾ ഉണ്ടാകണം. തങ്ങളുടെതാൽപര്യങ്ങൾ സ്വാഭാവികമായി സംരക്ഷിക്കപ്പെടണമെന്നും അതിന് അനുകൂലമായ ചർച്ചകളാണ് ഉണ്ടാകേണ്ടത്എന്നുമാണ് നിലവിൽ റഷ്യ അറിയിച്ചിരിക്കുന്നത്.
റഷ്യയുമായി ചർച്ചകൾ നടത്തുന്നതിന് ട്രംപിന്റെ പ്രതിനിധി മോസ്കോയിലെത്തിയതിന് പിന്നാലെയാണ് റഷ്യൻപ്രസിഡന്റിന്റെ അനുകൂലമായ നിലപാടുണ്ടായിരിക്കുന്നത്. യുക്രൈൻ നേരത്തെ തന്നെ വെടിനിർത്തലുമായിബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. റഷ്യ– യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം ആദ്യംമുതലേ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.