കാപ്പ ചുമത്തി ജയിലില്‍ അടച്ചു

HIGHLIGHTS : Charged with corruption and imprisoned

malabarinews

കോഴിക്കോട് : ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കുറ്റിക്കാട്ടൂര്‍ ഉള്ളാട്ടില്‍ ജിതിന്‍ റൊസാരിയോ(27)യെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

sameeksha

മെഡിക്കല്‍ കോളേജ്, കസബ, ഫറോക്ക്, കുന്നമംഗലം സ്റ്റേഷനുകളിലായി വീട്ടില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വധഭീഷണി, മയക്കുമരുന്ന് ഉപയോഗം തുടങ്ങി ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്.

വീട്ടില്‍ അതിക്രമിച്ചുകയറി ബൈക്ക് കത്തിച്ച കേസില്‍ ജാമ്യത്തിലിരിക്കെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയിലാണ് കലക്ടര്‍ കാപ്പ ഉത്തരവിട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!