HIGHLIGHTS : A car caught fire while driving in Kunnamangalam.
കുന്നമംഗലം: ദേശീയപാതയില്‍ കുന്നമംഗലം സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സിനുമുന്നില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിനുള്ളില്‍ നിന്ന് പുക വരുന്നത് കണ്ട് യാത്രികര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേവായൂര്‍ സ്വദേശി സജീഷിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ചൊവ്വ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാറിന് ചെറിയ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വെസ്റ്റ്ഹില്ലിലെ കിയ കമ്പനിയുടെ സര്‍വീസ് സെന്റററില്‍ പരിശോധനക്ക് നല്‍കിയതായിരുന്നു. പരിശോധനയ്ക്കായി ജീവനക്കാര്‍ കാര്‍ ഓടിച്ചുപോകുമ്പോഴാണ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും പരിക്കൊന്നു മേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപത്തെ കടകളില്‍നിന്ന് ഫയര്‍ എക്‌സ്റ്റിംഗിഷറും വെള്ളവും സംഘടിപ്പിച്ച് നാട്ടുകാരും പൊലീസും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആളിപ്പടര്‍ന്നു.
വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍നിന്നെത്തിയ ജീവനക്കാരാണ് തീ അണച്ചത്. അപകടം നടന്ന സ്ഥലത്തിനടുത്ത് രണ്ട് ട്രാന്‍ഫോര്‍മറുകളുണ്ട്. ഈ ഭാഗത്തേക്ക് തീ എത്താതിരുന്നത് കൂടുതല്‍ അപകടം ഒഴിവാക്കി. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കുന്നമംഗലം പൊലിസെത്തിയാണ് പൂര്‍വ സ്ഥിതിയിലാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു